റോബോട്ടിക്സ് റൗണ്ട് ടേബിൾ ഓഗസ്റ്റ് 24 ന് : മന്ത്രി പി.രാജീവ്

റോബോട്ടിക്സ് റൗണ്ട് ടേബിൾ ഓഗസ്റ്റ് 24 ന് : മന്ത്രി പി.രാജീവ്

ജനറേറ്റീവ് എ ഐ കോൺക്ലേവിന് പിന്നാലെ ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. റോബോട്ടിക്സ് ഉൾപ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിൾ നടത്തും. പുതിയ വ്യവസായ നയ പ്രകാരമുള്ള 22 മുൻഗണനാ വിഭാഗത്തിൽപ്പെട്ട മേഖലകളിൽ നിന്നാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുക. അതത് മേഖലകളിലെ നിക്ഷേപകർ, ഗവേഷകർ, സ്റ്റാർട്ട് അപ്പുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുക.

തുടർന്ന് തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ സെപ്തംബർ 26 ന് ബയോ കോൺ സംഘടിപ്പിക്കും. ഇതിൽ 500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. തുടർന്ന് ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ റീജിയണൽ ഇൻവെസ്റ്റർ മീറ്റ് റോഡ് ഷോ സംഘടിപ്പിക്കും. ഓഗസ്റ്റ് 9 ന് ചെന്നൈയിൽ ആദ്യ റോഡ് ഷോ നടക്കും. കഴിഞ്ഞ മൂന്ന് വ൪ഷത്തിനകം കേരളത്തിൽ അഞ്ച് കോടിക്ക് മേൽ നിക്ഷേപം നടത്തിയിട്ടുള്ള 200 നിക്ഷേപകരുടെ സംഗമം നടത്തും. ജനുവരി 14,15 തീയതികളിൽ ഗ്ലോബൽ ഇ൯വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കും.

നല്ല രീതിയിൽ സംരംഭം തുടങ്ങാനുള്ള അന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ട്. കേരളത്തിൽ നിന്നു വിദേശത്തേക്ക് പോയവ൪ തിരിച്ച് വരുന്ന റിവേഴ്സ് മൈഗ്രേഷന്റെ കാലമാണിതെന്നും മന്ത്രി പറഞ്ഞു. വിദേശത്തേതു പോലെയുള്ള മികച്ച തൊഴിൽ അവസരങ്ങൾ നൽകാൻ ആണ് സർക്കാർ ശ്രമം. എഐ വ്യാപകമാകുന്നതോടൊപ്പം വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും രാജ്യത്തുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

22 ഇന്ത്യ൯ ഭാഷകളിൽ എഐ അപ്സ്കില്ലിംഗ് നടത്തുന്ന സൗജന്യ ആപ്പിന്റെ ലോഞ്ചിംഗും മന്ത്രി നി൪വഹിച്ചു.
കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ട൪ ആ൪. ഹരികൃഷ്ണ൯, ഐ ബി എം സീനിയ൪ വൈസ് പ്രസിഡന്റ് ദിനേശ് നി൪മ്മൽ, വ്യവസായ വകുപ്പ് പ്രി൯സിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ട൪ എസ് ഹരികിഷോ൪ എന്നിവ൪ പങ്കെടുത്തു.

Leave a Reply

Your email address will not be published.