പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്സി-എസ്ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങൾക്ക് കഴിയും. ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്. ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നൽകേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി-പട്ടിക വർഗ്ഗ സംവരണ ക്വോട്ടയിൽ ഉപസംവരണം പാടില്ലെന്ന 2004 ലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ നൽകിയ ഉപസംവരണം സുപ്രീം കോടതി ഇതുവഴി ശരിവെച്ചു.
FlashNews:
കെ എസ് ടി എ ഐക്യദാർഢ്യ ധർണ
ഇനി രോഗീപരിചരണത്തിനും എഐ
വയോജന സംഗമം നടത്തി
സൗജന്യ കാലിത്തീറ്റ വിതരണം
അറബി അനന്ത സാധ്യതകളുടെ ഭാഷ
വനിതാ ഖോ-ഖോ കിരീടം കാലിക്കറ്റിന്
കാലിക്കറ്റ് സി സോൺ കലോത്സവം രജിസ്ട്രേഷൻ ഇന്ന് മുതൽ
മംഗലം ബഡ്സ് സ്കൂൾ കെട്ടിട ശിലാസ്ഥാപനം
കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി
തിരുവില്വാമല കോലടി വീട്ടിൽ സൈമൺ (86)നിര്യാതനായി
മാധ്യമം പത്രത്തിനെതിരെയുള്ള നോട്ടീസ് റദാക്കി
അവശ നിലയിൽ കണ്ടെ ത്തിയ മയിലിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി
കാലിക്കറ്റിൽ നാലുവർഷ ബിരുദം ഒന്നാംസെമസ്റ്റർ ഫലം പ്രസിദ്ധീക രിച്ചു.
ഖുർആൻ മനപാഠമാക്കിയ ഹാഷിമിനെ സൗഹൃദവേദി ആദരിച്ചു
ഈസ്ട്രജന് കൂടുതലുള്ള സ്ത്രീകള്‍ പേടിക്കണം
അത് ലറ്റ്ക്സിൽ കാലിക്കറ്റിന് രണ്ടാം സ്ഥാനം.
സമവായ ചർച്ചയിൽ മഞ്ഞുരുകി : സിൻഡി ക്കേറ്റ് യോഗം ശാന്തം
മേലഡൂർനന്മ റസിഡൻസ് അസോസിയേഷൻ പുതുവത്സരാഘോഷം
അഭിനയത്തിന് പ്രായമില്ല
സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം
Article details
Likes:
Author:
Date:
August 1, 2024August 1, 2024
Categories:
Leave a Reply