Home » Articles » Page 97

Archives: Articles

Article
സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി

സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ഇന്നലെ പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം നടന്നത്. എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം...

Article
ഞാനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും സമീപിച്ചിട്ടില്ല: മുഖ്യമന്ത്രി

ഞാനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും സമീപിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഞാനോ സര്‍ക്കാരോ ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന്. ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത...

Article
എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പി. വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന്  ചേരുന്ന സിപിഐയുടെ...

Article
പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ

പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ

വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ദ ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍. ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.പി ശശിയെ കുറിച്ച്...

Article
ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു

ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ. രാജന്റേയും ടൂറിസം അഡീ. ഡയറക്ടര്‍ വിഷ്ണുരാജിന്റേയും നേതൃത്വത്തില്‍ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഒല്ലൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാവാന്‍പോകുന്ന സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന്‍ കെട്ട് ഡാം, കെഎഫ്ആര്‍ഐ, കേരള കാര്‍ഷിക...

Article
പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 1 മലയാളി അടക്കം 3പേർ മരിച്ചു

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 1 മലയാളി അടക്കം 3പേർ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെത്തുടർന്ന് ഒരു മലയാളി അടക്കം മൂന്ന് പേർ മരിച്ചു.  ഡൽഹി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും സംഭവത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ​ഗിരീഷ് പിള്ള. പൂനെയിലെ ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് ഹെലിപാഡിൽ നിന്ന് പുറപ്പെട്ട് മഹാരാഷ്ട്രയിലെ ബീഡിലേക്ക് എൻസിപി നേതാവ് സുനിൽ തത്‌കറെയെ കൊണ്ടുപോകാൻ...

Article
സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ

സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഗൗരവകരം: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പി ആർ ഏജൻസി വിവാദം ഗൗരവമേറിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരം. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള...

Article
സ്വർണ്ണവില റോക്കറ്റ് കുതിപ്പിൽ

സ്വർണ്ണവില റോക്കറ്റ് കുതിപ്പിൽ

കൊച്ചി:  സ്വർണ്ണവില റോക്കറ്റ് കുതിപ്പിലേക്ക്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 56,800 രൂപയും ഒരു ഗ്രാമിന് 7,100 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം.  400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100...

Article
കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി

കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി

കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണം- സ്പീക്കര്‍ എ.എന്‍ ഷംസീര കതിരൂർ : നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീറിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ നടത്തുന്ന കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി. കതിരൂര്‍ പഞ്ചായത്ത് അങ്കണത്തില്‍ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ കാലകാലത്ത് നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ പറഞ്ഞു....

Article
പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

തിരുവനന്തപുരം: യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകി പുതിയ പാർട്ടി രൂപീകരിക്കുമെന്നു പി.വി. അൻവർ എംഎൽഎ. വരും ദിവസങ്ങളിൽ തന്നെ അത് കേരളത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പൂർണ്ണമായും മതേതര സ്വഭാവമുള്ള പാർട്ടി യാവും ഇത്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പാർട്ടിയുടെ പ്രതിനിധികൾ മത്സരിക്കും. ഒരു പാർട്ടി രൂപീകരിക്കുമ്പോൾ  കൂടുതൽ നേതാക്കൾ വേണ്ടേ എന്ന ചോദ്യത്തിന് മറ്റാര് ഇല്ലെങ്കിലും പാർട്ടിയുമായി താൻ മുന്നോട്ടു...