Home » Articles » Page 93

Archives: Articles

Article
നടൻ ടി.പി. മാധവൻ അന്തരിച്ചു

നടൻ ടി.പി. മാധവൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത മലയാള നടൻ ടി.പി. മാധവൻ ബുധനാഴ്ച അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മയുടെ അദ്യ ജനറൽ സെക്രട്ടറിയും മലയാള സിനിമയിലെ സ്വഭാവ നടനുമായിരുന്നു ടി.പി. മാധവൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് പേരുകേട്ട അദ്ദേഹം സ്‌ക്രീനിലെ പ്രിയപ്പെട്ട സാന്നിധ്യമായും വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടിപി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. 600ലേറെ...

Article
കുട്ടികളുടെ യാത്രാസുരക്ഷ; നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ

കുട്ടികളുടെ യാത്രാസുരക്ഷ; നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍...

Article
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.  ഇ​രു​പ​തോ​ളം പേ​ർ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ലും പ​ത്തു​പേ​ർ ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ആ​ന​ക്കാം​പൊ​യി​ൽ സ്വ​ദേ​ശി​നി ത്രേസ്യാമ്മ (63), ക​ണ്ട​പ്പ​ൻ​ചാ​ൽ സ്വ​ദേ​ശി മ​ക​ല (65) ആ​ണ് മ​രി​ച്ച​ത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആ​ന​ക്കാം​പൊ​യി​ലി​ൽ​നി​ന്ന് തി​രു​വ​മ്പാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ക​ലു​ങ്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബസിന്റെ മുൻഭാഗത്തിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ നില ​ഗുരുതരമാണെന്നാണ് അറിയുന്നത്....

Article
ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ജമ്മു കശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും കേന്ദ്രഭരണപ്രദേശത്ത് മികച്ച ലീഡ് നേടി, ഭൂരിപക്ഷം മറികടന്നു.ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന്  നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു.എൻസിയുടെ കൈപിടിച്ച് ഇന്ത്യ സഖ്യം വ്യക്തമായ ലീഡാണ് കശ്മീരിൽ നേടിയത്. നാഷണൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019ന്...

Article
പി. വിജയൻ ഇനി മുതൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവി

പി. വിജയൻ ഇനി മുതൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവി

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി. വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു. ഇന്റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഇന്ന് ഉത്തരവിറങ്ങി. എ. അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. എലത്തൂര്‍ ട്രെയിനിലെ തീവയ്പ് കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ, എംആര്‍ അജിത് കുമാറിന്‍റെ കണ്ടെത്തൽ...

Article
ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്‌; ഹാട്രിക് വിജയവുമായി ബിജെപി അധികാരത്തിലേക്ക്

ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്‌; ഹാട്രിക് വിജയവുമായി ബിജെപി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ ട്വിസ്റ്റുകളുടെ തേരോട്ടം. എക്സിറ് പോൾ ഫലത്തെ തിരുത്തി ബിജെപിക്ക് ഹാട്രിക്ക് വിജയം. ആദ്യ 2 മണിക്കൂറിൽ കോൺഗ്രസിന്റെ കുതിച്ചു കയറ്റം വിജയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിചെങ്കിലും അവസാന ലാപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തി. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ 2 മണിക്കൂറിൽ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന...

Article
പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

വിവരം മറച്ചു വെച്ച ഡോക്ടര്‍ രണ്ടാം പ്രതി മലപ്പുറം: അരീക്കോടുകാരിയായ 13കാരി ഗര്‍ഭിണിയായെന്ന കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അരീക്കോടിനടുത്ത 24 കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിധി വന്ന ശേഷം പ്രതി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. 2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി ബാലികയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു....

Article
മലപ്പുറം പരാമർശം: ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി

മലപ്പുറം പരാമർശം: ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും  ഇന്ന് രാജ്ഭവനിലെത്തണമെന്ന ഗവർണറുടെ നിർദേശത്തെ തള്ളി സർക്കാർ. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല എന്ന് അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു.  സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ‘ദ ഹിന്ദു’ പത്രത്തില്‍...

Article
മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ

മലപ്പുറം വിവാദ പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകീട്ട് നാലിന് ഇരുവരോടും രാജ് ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന പരാമര്‍ശം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡിജിപിക്കൊപ്പം രാജ്ഭവനില്‍...