Home » Articles » Page 91

Archives: Articles

Article
ഗവർണറെ സർ സിപിയോട് ഉപമിച്ച് എ. കെ. ബാലൻ

ഗവർണറെ സർ സിപിയോട് ഉപമിച്ച് എ. കെ. ബാലൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ സർ സിപിയോട് ഉപമിച്ച് എ. കെ. ബാലൻ. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ ഒറ്റപ്പെടുത്താം, പിണറായി വിജയനെ മൂലയ്ക്കിരുത്താം എന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. സര്‍ സിപിയെ കേരളത്തില്‍ നിന്ന് എങ്ങനെയാണ് കെട്ടുകെട്ടിച്ചതെന്ന് അദ്ദേഹം പഠിക്കണം. ധൈര്യമുണ്ടങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേരളാ ഗവര്‍ണറെ വെല്ലുവിളിക്കുകയാണെന്നും, തൊട്ടടുത്ത ദിവസം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുമെന്നും...

Article
ഓടക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു; ദമ്പതികൾ  അദ്ഭുതകരമായി രക്ഷപ്പെട്ടു

ഓടക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു; ദമ്പതികൾ  അദ്ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളം: കോലഞ്ചേരിക്ക് സമീപം പാങ്കോട് ഓടികൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണു. ദമ്പതികളെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കാര്‍ റോഡിലെ ചപ്പാത്തില്‍...

Article
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന് ഗവർണർ; ഇനി രാജ്ഭവനിലേക്ക് വരേണ്ട

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന് ഗവർണർ; ഇനി രാജ്ഭവനിലേക്ക് വരേണ്ട

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ ഹാജരാകാതിരിക്കുന്നതെന്ന് ഗവര്‍ണര്‍ആരിഫ് മുഹമ്മദ്‌ ഖാൻ.ഡിജിപിയും ചീഫ് സെക്രട്ടറിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ രാജ്ഭവന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കിയിരിക്കുകയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞത്. എന്നാല്‍ അതില്‍ വൈരുധ്യങ്ങള്‍ ഏറെയുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തില്‍ പറയുന്നത്. അദ്ദേഹത്തെ താന്‍...

Article
ഗവർണർ ഭയപ്പെടുത്താൻ നോക്കേണ്ട: എം.വി.ഗോവിന്ദൻ

ഗവർണർ ഭയപ്പെടുത്താൻ നോക്കേണ്ട: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ഭയപ്പെടുത്താൻ നോക്കേണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ കെയർ ടേക്കർ മാത്രമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.  ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.  ഗവർണർ പറയുന്ന പദാനുപദത്തിന് മറുപടി പറയേണ്ട കാര്യമില്ല. അദ്ദേഹം ഇതിനേക്കാൾ വലിയ വെല്ലുവിളി ഇതിനു മുൻപും കേരളത്തിലെ ജനങ്ങളോട് നടത്തിയിട്ടുണ്ട്. അതുപോലുള്ള വെല്ലുവിളിയായി മാത്രം...

Article
ശബരിമല ദർശനം: ഇത്തവണ വെർച്വല്‍ ക്യൂ മാത്രം

ശബരിമല ദർശനം: ഇത്തവണ വെർച്വല്‍ ക്യൂ മാത്രം

തിരുവനന്തപുരം: ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെർച്വല്‍ ക്യൂ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും നല്ല ഉദ്ദേശത്തോടെയാണ് വെർച്വൽ ക്യൂ മാത്രമാക്കിയതെന്നും അദ്ദേഹം വർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചു.. മാലയിട്ട് എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കും. ഭക്തർക്ക് ദർശനം കിട്ടാതെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ച് ഉറപ്പാക്കും. വെർച്വൽ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.  വെർച്വൽ ക്യൂ ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാൽ...

Article
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ട സാഹചര്യത്തിലാണ് ഹർജി സമർപ്പിച്ചത്. സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. അതിനിടെ, മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം...

Article
റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്‌ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു ദാരുണമായ സംഭവം. വീട്ടിൽ പൂജ വയ്‌ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്ന് അനേഷിന്റെ മൂത്ത സഹോദരന്റെ കുട്ടികൾ റംബൂട്ടാൻ എടുത്തിരുന്നു. ഇതിന്റെ തൊലി കളഞ്ഞ് കുട്ടികൾ കഴിക്കാനായി കുഞ്ഞിന് വായിൽ വച്ച് കൊടുക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് റംബൂട്ടാൻ തൊണ്ടയിൽ...

Article
ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യും; പ്രയാഗ മാർട്ടിന് ക്ലീൻചീറ്റ്

ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യും; പ്രയാഗ മാർട്ടിന് ക്ലീൻചീറ്റ്

കൊച്ചി: ​ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് സൂചന. എന്നാൽനടൻ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്. അതിനിടെ പ്രയാഗ മാർട്ടിന് പൊലീസ് ക്ലീൻചീറ്റ് നൽകിയെന്നാണ് സൂചന. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാ​ഗ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലിൽ എത്തിയത്....

Article
രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ വികാരനിര്‍ഭരമായ യാത്രയയ്‌പ്പ്

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ വികാരനിര്‍ഭരമായ യാത്രയയ്‌പ്പ്

മുംബൈ: ഇതിഹാസ വ്യവസായിയും ടാറ്റ സൺസിൻ്റെ ചെയർമാനുമായ രത്തൻ ടാറ്റയുടെ അന്തിമ ചടങ്ങുകൾ മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. മുംബൈയിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രിയാണ് 86 കാരനായ ടാറ്റ അന്ത്യശ്വാസം വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര...

Article
വയനാട് ദുരന്തം: സഹായം നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി

വയനാട് ദുരന്തം: സഹായം നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിനുവേണ്ടി ഒരു രൂപ പോലും നൽകാൻ കേന്ദ്രം മടിക്കുന്നതെന്തെന്ന് ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.ഉരുൾപൊട്ടൽ ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ...