Home » Articles » Page 74

Archives: Articles

Article
വള്ളിക്കുന്ന് മേഖലയിലെ മഞ്ഞപ്പിത്ത ബാധ: ശക്തമായ നടപടിയിലേക്ക്

വള്ളിക്കുന്ന് മേഖലയിലെ മഞ്ഞപ്പിത്ത ബാധ: ശക്തമായ നടപടിയിലേക്ക്

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :വള്ളിക്കുന്ന് മണ്ഡ ലത്തിലെ വിവിധ പ്രദേശങ്ങളില മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ആരോഗ്യ വകുപ്പ് കടുത്ത നടപടി ‘യെടുക്കും.കഴിഞ്ഞ ദിവസം ചേ ലേമ്പ്രയിൽ 15 വയസ്സായ ഒരു കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് നടപടി.ഇന്നലെ വൈകിട്ട് പി. അ ബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷതയിൽഅടിയന്തിരയോഗം ചേർന്നു സ്ഥിതിഗതികൾ വില യിരുത്തി.പാചകം ചെയ്യാത്ത ഭക്ഷ ണപദാർത്ഥങ്ങൾ മൂന്നു മാസം നി രോധിക്കും.രോഗം ബാധിച്ചവർ 3 ആഴ്ച്ച ഐസൊലേഷൻ കഴിയു ന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വിദ്യഭ്യാ സ...

Article
ഭാരതീയ ന്യായ സംഹിത: ഇന്നു മുതൽ പ്രാബല്യത്തിൽ

ഭാരതീയ ന്യായ സംഹിത: ഇന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കൊളോണിയൽ കാലത്തെ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ബ്രിട്ടിഷ് ഭരണകാലത്ത് രൂപപ്പെടുത്തിയ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ തിങ്കളാഴ്ച (2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ. കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന ‘സീറോ എഫ്ഐആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന...

Article
തൃശൂർ തോൽവി: ഞാൻ നിരപരാധി

തൃശൂർ തോൽവി: ഞാൻ നിരപരാധി

കോട്ടയം∙ തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സമിതിയുടെ തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകിയത്. സ്ഥാനാർഥി എന്ന നിലയിൽ മുരളീധരന് ഉയരാനായില്ലെന്നും ഇവർ പറഞ്ഞു. താൻ നിരപരാധിയാണെന്നും കെ.മുരളീധരന്റെ വിജയത്തിനായി ആത്മാർ‌ഥമായാണ് പണിയെടുത്തതെന്നുമാണ് ടി.എൻ.പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ പറഞ്ഞത്. താനാകും സ്ഥാനാർഥിയെന്നു...

Article
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

അഴീക്കോട് ഫിഷ് ലാൻറിങ് സെൻ്ററിൽ നിന്നും പുലർച്ചേ മത്സ്യബന്ധനത്തിന് പോയ ശ്രീ വരുണൻ എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ (10 കിലോമീറ്റർ) അകലെ കാര വടക്ക് പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ വലപ്പാട് സ്വദേശി പള്ളത്ത് മനു കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇൻബോഡ് വള്ളവും വലപ്പാട് സ്വദേശികളായ 50 മത്സ്യതൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും മഴയിലും രക്ഷാപ്രവർത്തനം നടത്തി...

Article
ഭരണവിരുദ്ധ വികാരം പഠിക്കും

ഭരണവിരുദ്ധ വികാരം പഠിക്കും

ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്‍റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.തിരുത്തലിന് വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നും സൂചനയുണ്ട്. ഭരണവിരുദ്ധ വികാരം എന്തുകൊണ്ടുണ്ടായി എന്നത് പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം.രണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

Article
തിരൂരിലെ മരണം കൊലപാതകം

തിരൂരിലെ മരണം കൊലപാതകം

താനൂരിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിച്ചിറ സ്വദേശി ഹംസ(45)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒരാളെ അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി ആബിദ് ആണ് അറസ്റ്റിലായത്. ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്നലെ രാവിലെയാണ് ഹംസയെ തിരൂരിലെ കെജി പടിയിൽ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നമായ മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു...

Article
ചേലേമ്പ്ര  മഞ്ഞപ്പിത്തം ബാധ കൂടുന്നു

ചേലേമ്പ്ര മഞ്ഞപ്പിത്തം ബാധ കൂടുന്നു

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥി ഇന്ന് രാവിലെയോടെയാണ് മരിച്ചത്. വള്ളിക്കുന്ന് മേഖലയില്‍ മാസങ്ങളായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയിൽ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. 400 ഓളം പേര്‍ക്കാണ്...

Article
ലോകകപ്പ് ഇന്ത്യയ്ക്ക്

ലോകകപ്പ് ഇന്ത്യയ്ക്ക്

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31...

Article
ചോദ്യപേപ്പർ ചോർച്ച: മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

ചോദ്യപേപ്പർ ചോർച്ച: മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ​ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാര്‍ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.

Article
പാർട്ടിയുടെ പണമെടുത്തത് ഇഡിയുടെ തോന്യാസം

പാർട്ടിയുടെ പണമെടുത്തത് ഇഡിയുടെ തോന്യാസം

തിരുവനന്തപുരം: കരുവന്നൂർ കേസിൽ സിപിഎമ്മിനെ പ്രതിചേർത്തത് പാർട്ടിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഇഡിയുടെ ശ്രമഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി തോന്നിവാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ഇത് പുതിയ സംഭവമല്ല.അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം...