Home » Articles » Page 65

Archives: Articles

Article
ആസിഫിനോട് മാപ്പ്

ആസിഫിനോട് മാപ്പ്

തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍...

Article
വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്

Article
മഴക്കെടുതി: രണ്ടു മരണം

മഴക്കെടുതി: രണ്ടു മരണം

സംസ്ഥാനത്ത് മഴക്കെടുതിയിൽ വലഞ്ഞ് ജനം. കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത് . രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്ന് കരുതുന്നു. ഇതോടെ മഴക്കെടുതിയിൽ ഇന്ന് കേരളത്തിൽ ആകെ നാലു മരണം മരണം സംഭവിച്ചു. പാലക്കാട് കോട്ടേക്കാട് കനത്ത...

Article
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : “ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.” കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024 ) കേരള...

Article
അതിതീവ്ര മഴ: റെഡ് അലർട്ട്

അതിതീവ്ര മഴ: റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 15-07-2024: മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട്...

Article
തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്

തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്

തൃശ്ശൂർ: തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ...

Article
ഇന്ത്യാ പോസ്റ്റിൻ്റെ പേരിലും വ്യാജ സന്ദേശങ്ങൾ: തട്ടിപ്പ്!

ഇന്ത്യാ പോസ്റ്റിൻ്റെ പേരിലും വ്യാജ സന്ദേശങ്ങൾ: തട്ടിപ്പ്!

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ നിങ്ങൾക്കും കിട്ടിയിട്ടുണ്ടാവും. നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാല്‍ അതിന് സാധിച്ചില്ല. 48 മണിക്കൂറിനുള്ളില്‍ വിലാസം അപ്ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണ്. എന്നാണ് സന്ദേശം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു...

Article
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 13-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 14-07-2024: കണ്ണൂർ, കാസർഗോഡ് 15-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത്...

Article
റോബോട്ടിക്സ് റൗണ്ട് ടേബിൾ ഓഗസ്റ്റ് 24 ന് : മന്ത്രി പി.രാജീവ്

റോബോട്ടിക്സ് റൗണ്ട് ടേബിൾ ഓഗസ്റ്റ് 24 ന് : മന്ത്രി പി.രാജീവ്

ജനറേറ്റീവ് എ ഐ കോൺക്ലേവിന് പിന്നാലെ ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. റോബോട്ടിക്സ് ഉൾപ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിൾ നടത്തും. പുതിയ വ്യവസായ നയ പ്രകാരമുള്ള 22 മുൻഗണനാ വിഭാഗത്തിൽപ്പെട്ട മേഖലകളിൽ നിന്നാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുക. അതത് മേഖലകളിലെ നിക്ഷേപകർ, ഗവേഷകർ, സ്റ്റാർട്ട് അപ്പുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുക. തുടർന്ന് തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ സെപ്തംബർ...

Article
ജെന്‍ എഐ കോണ്‍ക്ലേവ്; സമഗ്ര എഐ നയംപ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജെന്‍ എഐ കോണ്‍ക്ലേവ്; സമഗ്ര എഐ നയംപ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച ജെനറേറ്റീവ് എ ഐ കോണ്‍ക്ലേവിന്‍റെ സമാപനസമ്മേളനത്തില്‍ വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് നയപ്രഖ്യാപനം നടത്തി. ജെന്‍ എഐ കോണ്‍ക്ലേവ് കേരളപ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ പറയുന്നു.