തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ...
FlashNews:
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടുന്നു
കൊച്ചി: സംസ്ഥാനത്തെ 14 കോളെജുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു.ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്തതിനാലും വിദ്യാർഥികൾക്ക് താത്പര്യമുള്ള കോഴ്‌സുകൾ ഇല്ലാത്തതിനാലുമാണ് മഹാത്മാ ഗാന്ധി (എംജി) സർവകലാശാലയ്ക്കു കീഴിലെ 14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടന്നത്. വിദേശ പഠനത്തിനായുള്ള വിദ്യാർഥികളുടെ കുത്തൊഴുക്കാണ് മുഖ്യ പ്രശ്നം. ഇവിടെ മെച്ചപ്പെട്ട കോഴ്സുകളും കുറവ്. ഇതുമൂലം സ്വാശ്രയ കോളെജുകളുടെ നിലനിൽപു തന്നെ അപകടത്തിലായി. സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കോളെജുകളും നടത്തിക്കൊണ്ട് പോകാനാവാത്ത സ്ഥിതിയിലാണ്. പൂട്ടുകയല്ലാതെ മറ്റു വഴികളൊന്നും ഇവർക്കു മുന്നിലില്ല.മികച്ചതും കാലാനുസൃതവുമായ കോഴ്സുകൾ ആരംഭിക്കാനുള്ള...
ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ്തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം.മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിൽ...
മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിൽ താഴേക്ക് പതിച്ച യുവതി മരിച്ചു
തിരുവനന്തപുരം ∙ ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും യാത്രക്കാർ റോഡിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഏറെ താഴെയുള്ള...
പ്രിൻസിപ്പലിന് എസ്എഫ്ഐ മർദ്ദനം
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐക്കാരുടെ മർദത്തിൽ പ്രിൻസിപ്പലിന് പരുക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളെജിലെ ഒരു അധ്യാപകനും കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി.പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്‍റ് അഭിനവ്...
മാനനഷ്ടക്കേസ്: 10 ലക്ഷം രൂപ പിഴ
ന്യൂഡൽഹി ∙ ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി. സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു...
വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ ഷിഗല്ല ബാക്ടീരിയ
മലപ്പുറംജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2024 ജൂൺ മാസത്തിൽ 154...
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഓറഞ്ച് അലർട്ട് 01-07-2024: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 01-07-2024: : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 02-07-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്...
ദേശീയപാതയില്‍ മണ്ണിടിച്ചില്‍:ഗതാഗതം തിരിച്ചുവിട്ടു
കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. ദേശീയപാത 6 വരിയാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തുന്ന ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍...
ഷംസീറിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം.
തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് രൂക്ഷ വിമർശനം. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു. അമിത് ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്ന ആളുമായി എന്തു ബന്ധമാണ് സ്പീക്കർക്കുള്ളതെന്നും അംഗങ്ങൾ ചോദിച്ചു. പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയില്‍ അല്ലെന്ന് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ജില്ലാ സെക്രട്ടറിയും അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമര്‍ശനത്തെ പ്രീണനമെന്നു തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി...









