Home » Articles

Archives: Articles

Article
ശബരിമല ഭക്തി സാന്ദ്രമാക്കി തങ്ക അങ്കിയെത്തി

ശബരിമല ഭക്തി സാന്ദ്രമാക്കി തങ്ക അങ്കിയെത്തി

ശബരിമല: തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട് സായൂജ്യം അടഞ്ഞു ആയിരക്കണക്കിന് ഭക്തജനങ്ങൾ. വൈകിട്ട് സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന നടത്തി. ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു. ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ....

Article
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ്...

Article
‘ഞെട്ടിക്കുന്ന’ തലക്കെട്ടിട്ട് പറ്റിക്കല്ലേ

‘ഞെട്ടിക്കുന്ന’ തലക്കെട്ടിട്ട് പറ്റിക്കല്ലേ

ന്യൂഡൽഹി: ‘ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും’, ‘ഞെട്ടിപ്പിക്കുന്ന വാർത്ത’, ‘നടുക്കുന്ന ദൃശ്യങ്ങൾ’… യൂട്യൂബിൽ ‘ഞെട്ടിപ്പിക്കുന്ന’ തലക്കെട്ടിട്ട് ‘വ്യൂ’ കൂട്ടാനുള്ള ആ ചെപ്പടിവിദ്യ ഇനി നടക്കില്ല. വിഡിയോകൾക്ക് അതിശയിപ്പിക്കുന്ന ‘ക്ലിക്ക്‌ബെയ്റ്റ്’ തലക്കെട്ടുകളും തമ്പ്‌നെയിലുകളും നൽകുന്നതിനെതിരെ കർശന നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യയിലെ കണ്ടെന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. അതിശയവും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ക്ലിക്ക്‌ബെയ്റ്റ് കണ്ടെന്റുകൾ യൂട്യൂബിൽ നിയന്ത്രിക്കാനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. വിഡിയോയിലില്ലാത്ത കാര്യങ്ങൾ...

Article
ഹാക്കർമാരെ പൂട്ടി കേരള പോലീസ്

ഹാക്കർമാരെ പൂട്ടി കേരള പോലീസ്

തിരുവനന്തപുരം: കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ ആക്രമിക്കുന്ന ഹാക്കർമാരെ പൂട്ടാനൊരുങ്ങി കേരള പോലീസ്. ഹാക്കർമാരെ പൂട്ടാനുള്ള പൂട്ടിൻ്റെ ട്രയൽ റൺ ഇന്നലെ പോലീസ് ആസ്ഥാനത്ത് നടന്നു, പദ്ധതി വിജകരമായതായിപോലീസ്’ . സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ പദ്ധതി സംസ്ഥാന വ്യാപകമാക്കുകയാണ് രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്തെ പൊലീസ്‌ നെറ്റ്‌വർക്ക്‌ പൂർണമായും ഹാക്കിങ്‌ വിമുക്തമാകുന്നത്‌. സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന വെബ്‌സൈറ്റുകൾ കണ്ണുവെച്ചാണ്‌ പല ഹാക്കർമാരുടെയും പ്രവർത്തനം. സർക്കാർ ഡാറ്റകൾ ചോർത്തി ഡാർക്ക്‌ വെബുകളിലും മറ്റും പ്രസിദ്ധീകരിക്കും. ഇതിനാണ്‌ സോഫ്‌റ്റ്‌വെയർ സഹായത്തോടെ...