തിരുവനന്തപുരം: ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത്. അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതു പക്ഷത്തിന് പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം തകർന്നതിൽ സ്വയം പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
എല്ലാ തലങ്ങളിലും ആത്മവിമർശനത്തിന് തയാറാവണം. ഏറ്റവും വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ പല വിമര്‍ശനങ്ങളും ലക്ഷ്യമിടുന്നത് സിപിഎമ്മിലെ ഉന്നതരെ കൂടിയാണെന്ന വ്യാഖ്യാനം ഉയരുന്നുണ്ട്. അതിനിടെയാണ് ഇത്തരമൊരു കത്തുകൂടി പുറത്തു വരുന്നത്. ഇതും സിപിഐക്ക് ഉള്ളതല്ല സിപിഎമ്മിനുള്ളതാണെന്നാണ് വിലയിരുത്തൽ.
Leave a Reply