കൊച്ചി ∙ കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പോലീസ് ഓഫിസേഴ്സ് കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷണറുടെ വാക്കുകളിലേക്ക്: ‘‘ഞാൻ 10–13 വര്‍ഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സർക്കാർ സ്കൂളുകൾ പോലെ ഒരു സ്കൂളു പോലും ഈ സംസ്ഥാനങ്ങളിൽ കണ്ടിട്ടില്ല. അയൽ സംസ്ഥാനമായ ഒഡീഷയിൽ പോയിട്ടുണ്ട്. അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓല കെട്ടി കുടിലുകളിൽ താമസിക്കുന്നവരാണ് അവിടെയുള്ളത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ബീമാരു സ്റ്റേറ്റ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കുറെ സംസ്ഥാനങ്ങളുണ്ട്. ബീമാർ എന്ന് പറഞ്ഞാൽ രോഗം. രോഗം പിടിച്ച സംസ്ഥാനങ്ങൾ എന്നതിനോടാണ് ഇവയെ ഉപമിക്കുന്നത്.
Leave a Reply