ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ

ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ

ഡെൽഹി: ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ. നിരക്കുകൾ കൂടുതലെന്ന പരാതി ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ആദായ നികുതി സ്ലാബുകളിലും മാറ്റം വേണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നത്. ഗ്രാമീണ മേഖലയ്ക്കും തൊഴിലിനും ഊന്നൽ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർമ്മാണ രംഗത്തെ തൊഴിലുകൾ കണക്കിൽ കൂട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ 16 ലക്ഷം തൊഴിലുകൾ ഇന്ത്യയിൽ നഷ്ടമായെന്നാണ് പുതിയ റിപ്പോർട്ട് വന്നിരുന്നു. അസംഘടിത മേഖലയിൽ 10 ശതമാനം തൊഴിൽ കുറഞ്ഞു. നോട്ടു നിരോധനവും കൊവിഡും ഇതിന് കാരണമായി.

Leave a Reply

Your email address will not be published.