പകരത്തിനു പകരം

പകരത്തിനു പകരം

ന്യൂയോർക്ക്: അമേരിക്കൻ ഉല്‍പനങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉല്‍പനങ്ങള്‍ക്കും സമാനരീതിയില്‍ തീരുവ ചുമത്തുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കും അതേ രീതിയില്‍ നികുതി ചുമത്തുമെന്ന് വ്യക്തമാക്കിയത്. മറ്റുരാജ്യങ്ങള്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍ സമാനരീതിയില്‍ അവർക്കും നികുതി ചുമത്തും. എല്ലായിപ്പോഴും അവർ ഞങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങള്‍ തിരിച്ച്‌ അങ്ങനെ ചെയ്യാറില്ല -ട്രംപ് വ്യക്തമാക്കി. ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം.

Leave a Reply

Your email address will not be published.