കോൺഗ്രസ് നേതാവിൻ്റെ കൊല: സിപിഎം പ്രവർത്തകർ കുറ്റക്കാർ

കോൺഗ്രസ് നേതാവിൻ്റെ കൊല: സിപിഎം പ്രവർത്തകർ കുറ്റക്കാർ

കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. വിധി 30 ന് പ്രഖ്യാപിക്കും
ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ വധിച്ചത് സി പി എം പ്രവർത്തകരാണ്. 18 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ ഉൾപ്പെട കേസിൽ 4 പേരെ വെറുതെ വിട്ടു. പ്രതികളിൽ ഒരാൾ മരിച്ചിരുന്നു. 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

2010 ഏപ്രിൽ 10 നാണ് വീട്ടിനുള്ളിൽ കയറി മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് പിന്നിൽ. ആദ്യം ലോക്കൽ പൊലിസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് രാമഭദ്രന്‍റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ സിബിഐക്ക് കൈമാറുകയായിരുന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗം മാർക്സന്‍ എന്നിവരും കേസിലെ മറ്റ് പ്രതികൾ.

Leave a Reply

Your email address will not be published.