കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെത്തുടർന്ന് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തു. കൊടുവള്ളി പൊലീസാണ് 17 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പ്ലസ് വൺ കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘർഷത്തിലാണ് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റത്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും പരുക്കേറ്റു. വിദ്യാർഥികളുടെ കൈ വടികൊണ്ട് തല്ലിയൊടിക്കുകയും ചെയ്തു.

Leave a Reply