കേരളത്തിനു വേണ്ടി കാര്യമായ ഒരു പ്രഖ്യാപനം പോലുമില്ലാതെ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി. കേന്ദ്ര സർക്കാരിന്‍റെ നിലനിൽപ്പിനു പിന്തുണ ആവശ്യമുള്ള ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളാണ് ബജറ്റ് വിഹിതത്തിൽ വലിയ പങ്കും പിടിച്ചുവാങ്ങിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കുമായി നിരവധി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ, മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ഏറെക്കുറെ പൂർണമായി അവഗണിച്ചു.
ഓൺലൈൻ ഷോപ്പിങ്ങിന് ചെലവ് കുറയും
ഇ-കൊമേഴ്സിനുള്ള ടിഡിഎസ് കുറച്ചു ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കുള്ള ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 1 ശതമാനത്തിൽനിന്ന് 0.1 ശതമാനമായി കുറച്ചു. ഓൺലൈൻ ഷോപ്പിങ് കൂടുതൽ ലാഭകരമാകാൻ ഇതു സഹായിക്കും.
സ്വർണത്തിനും വെള്ളിക്കും നികുതി കുറച്ചു
സ്വർണത്തിനു മേലുള്ള കസ്റ്റംസ് നികുതി ആറ് ശതമാനമായും, വെള്ളിക്കും പ്ലാറ്റിനത്തിനും ആറര ശതമാനമായും കുറച്ചു.
Leave a Reply