എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി

തിരുവനന്തപുരം:എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ എസ് എഫ് ഐ നടത്തുന്ന സമരത്തെയാണ് ശിവൻകുട്ടി കളിയാക്കിയത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ ഉഷാറായി വരട്ടെ. അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നറിയില്ല,തെറ്റുധാരണയാവാമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര ആരംഭിച്ചു. മലപ്പുറം കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു

Comments (0)
Add Comment