വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്എഫ്ഐ

മലപ്പുറം: കേരളം ഭരിക്കുന്ന പാർ‌ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്ഐയെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ, ഉഷാറായി വരട്ടെ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments (0)
Add Comment