നടത്തറ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡിലെ 157-ാം നമ്പര്‍ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യു – ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന് നിര്‍വ്വഹിച്ചു. ഒല്ലൂര്‍ എംഎല്‍എയുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. 2024 ഡിസംബര്‍ മാസത്തില്‍ത്തന്നെ ഉദ്ഘാടനം നടത്താവുന്ന രീതിയില്‍ നിര്‍മ്മാണ പ്രവൃത്തികല്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന 30 അങ്കണവാടികളില്‍ സ്ഥല ലഭ്യതയുടെ അഭാവംമൂലം വാടകക്കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന 5-ാം വാര്‍ഡിലെ 157-ാം നമ്പര്‍ അങ്കണവാടിക്കുവേണ്ടി സൗജന്യമായി ലഭിച്ച കൂട്ടാലയിലെ നാല് സെന്റ് സ്ഥലത്താണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്.
കൂട്ടാല അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ അനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിന ഷാജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് രജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.കെ അഭിലാഷ്, മെമ്പര്‍മാരായ ഇ.ആര് പ്രദീപ്, ടി.പി മാധവന്, കെ.ജെ ജയന്, നടത്തറ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജീജ ജയന് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് നടത്തറ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ ദീപ അനീഷ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.എസ് സുരഭി നന്ദിയും പറഞ്ഞു.
Leave a Reply