ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു

കേരളത്തിലെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നായ തിരൂർ ഖയാം തത്കാലികമായി പ്രദർശനം നിർത്തി. ഇനി പുതിയ രൂപത്തിൽ വീണ്ടുമെത്തും. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഏറ്റെടുത്തു. 38 വർഷം മുൻപ് മമ്മൂട്ടിയായിരുന്നു തിയേറ്റർ ഉദ്‌ഘാടനം ചെയ്തത്.
മലപ്പുറം ജില്ലയിലെ ആദ്യത്തെ എസി തിയേറ്ററായിരുന്നു’ പഴയ കാല റിലീസിങ് കേന്ദ്രം ആയിരുന്നു.

1000ൽ അധികം സീറ്റുകൾ ഉള്ള ഖയാമിൽ 80 രൂപയായിരുന്നു ടിക്കറ്റ് വില. ബാൽക്കണി 90രൂപ. അഞ്ചു തിയേറ്റർ ഉണ്ടായിരുന്ന തിരൂർ ടൗണിൽ ഇപ്പോൾ ഖയാമും അനൂഗ്രഹയും മാത്രമാണ് ഉള്ളത്. അനുഗ്രഹ ഈയിടെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തിരുന്നു. സിനിമാപ്രേമികൾക്ക് ഏറെ അനുഭവങ്ങൾ ഉള്ള തിയേറ്ററുകളാണ് രണ്ടും.

Leave a Reply

Your email address will not be published.