
അരീക്കോട് : ലഹരികടത്ത് സംഘത്തെ പിടികൂടാൻ നേതൃത്വം നൽകിയ അരിക്കോട് പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ വി സിജിത്തിനും സഹപ്രവർത്തകരെയും മൊബൈൽ ഫോൺ റിട്ടലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള അരീക്കോട് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു..
എം ഡി എം എകടത്ത് സംഘത്തിലെ പ്രധാനകണ്ണികളിൽ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെ ബംഗ്ലൂരുവിൽ നിന്ന് അരീക്കോട് പോലിസ്റ്റ്റേഷനിലെ എസ് എച്ച് ഒ വി സുജിത്തും സംഘവുംഅറസ്റ്റ് ചെയ്യുകയായിരുന്നു
ബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസിസ് എന്ന അസീസ് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടിൽ ഷമീർ ബാബു എന്നിവരെ ഒരാഴ്ച മുൻപ് 200 ഗ്രാമം എംഡി എം എയുമായി അരീക്കോട് തേക്കിൻച്ചുവട് വച്ച് പിടികൂടിയിരുന്നു.ബാംഗ്ലൂരിൽ നിന്നും എത്തിച്ച ലഹരി മരുന്ന് വില്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ഇവർക്ക് ലഹരി മരുന്ന് നല്കിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരേയും പിടികൂടിയിരുന്നു.
ലഹരി യുവത്വത്തെ ഗ്രസിച്ചിരിക്കുന്ന വിപത്താണെന്നും സമൂഹത്തിൽവ്യാപിച്ചു കിടക്കുന്ന ലഹരി വിപത്തിനെ തടയിടാൻ യുവത്വം മുന്നിട്ടിറങ്ങണമെന്നും എസ് എച്ച് ഒ വി സുജിത്ത് പറഞ്ഞു. ..
മൊബൈൽ ഫോൺ റീട്ടലേഴ്‌സ് അസോസിയേഷൻ അരീക്കോട് യൂണിറ്റ് പ്രസിഡന്റ് അക്നസ് ആമയൂർ, ജനറൽ സെക്രട്ടറി നാണി മൈത്ര, ട്രഷറർ ദിലീപ് തിരുത്തിയിൽ,നൗഷാദ് ടോപിക്, അസ്‌ലം, നിസാം, നിഷാദ്, ഷിജു, മാനുപ്പ, റാഫി കെ സി, ഷിബിൻ ലാൽ പങ്കെടുത്തു. ..
Leave a Reply