മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംയുക്തമായി നടത്തിയ കരിപ്പൂർ വിമാനത്താവള ഉപരോധത്തെ പിണറായി പോലീസ് നേരിട്ട നടപടി ആർഎസ്എസ്സിന് വിടുപണി ചെയ്യുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. രാജ്യം ഭരിക്കുന്ന ഹിന്ദുത്വ സർക്കാർ ചുട്ടെടുക്കുന്ന രാജ്യവിരുദ്ധ ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെങ്കിൽ, ആ നിയമത്തിന് എതിരാണെന്ന് പറയുന്ന പിണറായി സർക്കാർ അതിനെതിരെ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നത്.
സമരങ്ങൾക്കെത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് നോട്ടീസ് നൽകുന്ന വിചിത്രമായ ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല, പ്രതിഷേധക്കാർക്ക് നേരെ വലിയ അതിക്രമമാണ് പോലീസ് നടത്തിയതും. തീർത്തും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരങ്ങളെ ചോരയിൽ മുക്കി ഇല്ലാതാക്കാമെന്നത് പിണറായി പോലീസിന്റെ വ്യാമോഹം മാത്രമാണെന്നും ഇത്തരം സമരങ്ങളോട് എസ്ഡിപിഐ ഐക്യപ്പെടുന്നതായും ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി വാർത്താകുറിപ്പിൽ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ സന്ദർശിച്ചു.
Leave a Reply