പരപ്പനങ്ങാടി : മുൻ ധാരണപ്രകാരം പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാനായി കോൺഗ്രസിലെ നാൽപത്തി ഒന്നാം ഡിവിഷനിലെ ഷാഹിദ ബി.പി. അധികാരമേറ്റു. വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ വൈസ് ചെയർമാൻ സ്ഥാനവും സ്റ്റാൻഡിംഗ് ചെയർമാൻ സ്ഥാനവും യുഡിഎഫ് പങ്കിട്ടു’ ഏറെ വർഷങ്ങൾക്കു ശേഷമാണ് കോൺഗ്രസ് പരപ്പനങ്ങാടിയിൽ വൈസ് ചെയർമാൻ സ്ഥാനത്ത് എത്തുന്നത്.
തിരഞ്ഞെടുപ്പിൽ ശേഷം നടന്ന വിജയ ആഹ്ലാദ പ്രകടനത്തിൽ കോൺഗ്രസ് നേതാക്കളായ വി.പി ഖാദർ, സുധീഷ് പാലശ്ശേരി, അബ്ദുൾമജീദ് നഹ , പി.എ. ലത്തീഫ്, കെ.കെ.ഗംഗാധരൻ, ബി.പി. ഹംസക്കോയ, പാണ്ടി അലി, സി.ഐ ടി യു നേതാവ് അബ്ദുൾ ഗഫൂർ,നാസർ വേളക്കാടൻ, കോയ സിദ്ദീഖ്, ലീഗ് നേതാക്കളായ അലി തെക്കേമാട്ട്, സി.ടി. നാസർ,ആലി ബാപ്പു, നവാസ് ചിറമംഗലം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
Leave a Reply