ഇരിങ്ങാലക്കുട:അബുദാബിയിൽ ഷിപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാർIPSൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി.
രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരി വരെ ആറ് ലക്ഷം രൂപ ഇയാൾ പരാതിക്കാരനിൽ നിന്നു കൈപ്പറ്റിയിട്ടുണ്ട്.
ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണക്കും സഹോദരി ഭർത്താവിനും ആണ് ഇയാൾ ഷിപ്പിൽ ജോലി വാഗ്ദാനം നൽകിയിരുന്നത്.
പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ട് പോയി. എന്നാൽ ചതിയാണെന്നു മനസ്സിലായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ പണം തിരിച്ചു തരാമെന്നു പറഞ്ഞ് പലവട്ടം പറ്റിച്ചു.
ഓണവും കഴിഞ്ഞു പൊങ്കലും കഴിഞ്ഞു വിസ മാത്രം വന്നില്ല.
പരാതിപ്പെട്ടതോടെ പലവിധ കാരണങ്ങൾ തടസ്സങ്ങളായി പറഞ്ഞ് തടിതപ്പാൻ ശ്രമിച്ച ഇയാൾ ഓരോ സമയത്ത് ഓരോ കാരണങ്ങൾ പറഞ്ഞാണ് സമയം നീട്ടിക്കൊണ്ട് പോയിരുന്നത്. ഓണ അവധിയും പൊങ്കൽ അവധിയും തടസ്സമായി പരാതിക്കാരോട് പറഞ്ഞിരുന്നു. ഞായറാഴ്ച പുതുക്കാട് ചെങ്ങാലൂർ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എസ്.ഐ. സി.എം.ക്ലീറ്റസ്, പ്രബേഷൻ എസ്.ഐ. സി.പി.ജിജേഷ്, സീനയർ സി.പി.ഒ.മാരായ ഇ.എസ്.ജീവൻ, എം.ഷംനാദ്, സി.പി.ഒ മാരായ
കെ.എസ് ഉമേഷ്, എം.എം.ഷാബു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply