ഒരുഎഴുത്തുകാരനെസംബന്ധിച്ചിടത്തോളം ജീവിച്ചിരിക്കുമ്പോൾ വായനക്കാർക്ക് ഓർമ്മിക്കാനുതകുന്നത് എന്തെങ്കിലും എഴുതുകയോ, എഴുതുവാനുതകുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോവേണം.അതുകാവിൽരാജിനുസാധിച്ചിരിക്കുന്നുവെന്ന്,പ്രസിദ്ധനാടകകൃത്ത്സി.എൽ.ജോസ്പ്രസ്താവിച്ചു.
എഴുത്തിൻ്റെ അമ്പതുവർഷങ്ങൾ പിന്നിടുന്ന കാവിൽ രാജിനെ സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സുദർശനംസുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.
പ്രൊഫ.വി .കെ. ലക്ഷ്മണൻനായർ,കാവിൽരാജിനെപൊന്നാടയണിയിച്ച് ആദരിച്ചു. പ്രശസ്തിപത്രം സർഗ്ഗസ്വരംട്രഷറർ സതീഷ് മാമ്പ്ര സമർപ്പിച്ചു .കാവിൽ രാജ് എഴുതിയ “നാടകജ്വരം ” എന്ന പുസ്തകം, പ്രൊഫ. സാവിത്രി ലക്ഷ്മണനുനൽകി, സി.എൽ. ജോസ് പ്രകാശനം ചെയ്തു.
അദ്ദേഹംതന്നെ എഡിറ്റ് ചെയ്ത “മലയാളചലച്ചിത്രഗാനങ്ങളിലൂടെ ..”
എന്ന പുസ്തകം പ്രൊഫഐ.ഷൺമുഖദാസ് ,എം.എൻ.ആർ.നായർക്കു നൽകി പ്രകാശിപ്പിച്ചു. ജേക്കബ് സൈമൺ,സംവിധാനംചെയ്ത
കാവിൽരാജ് എന്നഡോക്യുമെൻ്ററിയുടെ പ്രദർശനോദ്ഘാടനം സി.ആർദാസ്നിർവ്വഹിച്ചു. കാവിൽരാജിന്റെ ഡോക്യുമെൻ്ററി-ചലച്ചിത്രപ്രവർത്തനങ്ങളെക്കുറിച്ച് ഡോ.അരവിന്ദൻ വല്ലച്ചിറയും,ബാലസാഹിത്യസംഭാവനകളെക്കുറിച്ച് ശ്രീദേവിഅമ്പലപുരവും സംസാരിച്ചു.ജനറൽസെക്ട്ടറിജോയ്ചിറമേൽസ്വാഗതംപറഞ്ഞു.
വി..എം.സുലൈമാൻ,പി.കെ.ഷാഹുൽഹമീദ്,ബേബിമൂക്കൻ,
വിജേഷ്എടക്കുന്നി,കെ.ഗിരീന്ദ്രബാബു, അബുപാലിയത്ത് ഡേവീസ്കണ്ണമ്പുഴ,ആൻ്റോകുണ്ടുകുളം,കലാമണ്ഡലം പരമേശ്വരൻ, എ.പിനാരായണൻ കുട്ടിഎന്നിവർ സംസാരിച്ചു.
2024ലെകേരളഫിലിം ക്രിട്ടിക്സിൻ്റെ മികച്ചപരിസ്ഥിതിചിത്രമായ “പച്ചപ്പ് തേടി”(സംവിധാനം-കാവിൽരാജ്)എന്നചലച്ചിത്രം പ്രദർശിപ്പിച്ചു
കാവ്യഗാനാലാപനങ്ങളിൽവർഗ്ഗീസ് വാഴപ്പിള്ളി,മോഹൻ പറത്തിൽ,
പ്രൊഫ.യു .എസ് മോഹൻ,സുശീലാമണി,ജയപ്രകാശ്
ശ്രുതിലയം ,പ്രേംദാസ് നെടുപുഴ, കെ .കെ.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
Leave a Reply