പരപ്പനങ്ങാടി :ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനേക്കാവശ്യമായ കേശദാനം നടത്തി റിയാ ഫാത്തിമയും ഹസീന മുസാമിൻ്റെ പുരക്കലും. പരപ്പനങ്ങാടി പുത്തൻ കടപ്പുറം ജി എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിയ. പരപ്പനങ്ങാടി സ്വദേശികളായ ഷാജി വിക്കിരിയൻ, റഷീദ കെ.പി എന്നിവരുടെ മകളാണ്.

സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ ഡാനിഷ് ജലീലിൻ്റെ ഉമ്മയാണ് ഹസീന.

തൃശ്ശൂർ അമല മെഡിക്കൽ കോളേജിൻ്റെയും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടുകൂടിയാണ് കേശദാന പരിപാടികൾ സംഘടിപ്പിച്ചത്. കാൻസർ ബാധിതരായ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനാണ് ഈ മുടി ഉപയോഗിക്കുക.

കേശദാന ചടങ്ങ് പരപ്പനങ്ങാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫൗസിയബി അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്രട്ടറി ശ്രീഹരി കെ ആർ, എൻവയൺമെന്റ് കോഡിനേറ്റർ എം നാരായണൻ, പാസ്റ്റ് പ്രസിഡൻറ് സജിമോൻ പി നായർ, പിടിഎ പ്രസിഡൻറ് നൗഫൽ , പ്രധാന അധ്യാപകൻ മനോജ് . കെ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.