കാലടി. ദേശീയ റോഡ് സുരക്ഷാ ബോധവത്കരണ വാ
രാചരണത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര, മോട്ടോർ വാഹന വകുപ്പിൻ്റെയും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് വിദ്യാർഥികളുടെയും സഹകരണത്തോടെ മറ്റൂർ കോളേജ് ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.ആദിശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു.
മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരായ നിശാന്ത്, ശ്രീകാന്ത് എന്നിവർ എൻഎസ്എസ് വിദ്യാർഥികൾക്കൊപ്പം പൊതുജന ബോധവൽക്കരണത്തിൽ സജീവമായി പങ്കെടുത്തു. ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്, അശ്വിൻ എന്നിവരും റോഡ് സുരക്ഷയെക്കുറിച്ച് സന്ദേശങ്ങൾ നൽകി. .പരിപാടിയുടെ ഭാഗമായി കാലൻ്റെയും മാലാഖയുടെയും വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർത്ഥികൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നൽകുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Leave a Reply