മഞ്ചേരി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പൊരുതിയത് എല്ലാവരെയും ഒത്തു ചേർതായിരുന്നുവെന്നും അത് മുസ്‌ലിംകൾക്ക് വേണ്ടി മാത്രമായിരുന്നില്ല, മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി.എ.എം ഹാരിസ് പറഞ്ഞു.
മഞ്ചേരിയിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാരിയംകുന്നൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നിർത്തിയാണ് വാരിയൻ കുന്നൻ പ്രക്ഷോഭങ്ങൾ നയിച്ചത്. അദ്ദേഹത്തെ വർഗീയവാദിയും തീവ്രവാദിയും ആക്കുന്നവർ ചരിത്രം നന്നായി വായിക്കണമെന്ന് ഹാരിസ് പറഞ്ഞു.
കോൺഗ്രസ് ആശയങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് കുഞ്ഞഹമ്മദ് ഹാജി പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം കുഞ്ഞഹമ്മദ് ഹാജി നയിച്ച മലബാർ സമരമായിരുന്നു. ബ്രിട്ടീഷുകാരും അവരെ അനുകൂലിക്കുന്നവരുമാണ് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ കുപ്രചരണങ്ങൾ എല്ലാകാലത്തും അഴിച്ചു വിട്ടിട്ടുള്ളത്. ആ കുപ്രചരണങ്ങൾ ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സംഗമം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. അഡ്വ സാദിഖ് നടുത്തൊടി, കെ.പി.ഒ റഹ്മത്തുല്ല, കെ.കെ. മുഹമ്മദ് ബഷീർ, അബ്ദുല്ലത്തീഫ് വല്ലാഞ്ചിറ, പികെ സുജീർ, യൂസഫലി ചെമ്മല എന്നിവർ സംസാരിച്ചു
Leave a Reply