ഇരിങ്ങാലക്കുട : ഗാനങ്ങൾ ബാക്കിയാക്കി വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രനെ നാട് അനുസ്മരിച്ചു. മലയാളത്തിന്റെഗാനലാ
പനകലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ പി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തുമെന്ന് അനുസ്മരണ സമ്മേളനം ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽഉദ്ഘാടനം ചെയ്തുകൊണ്ട് സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞു

വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും. സംഗീതത്തിനു മാത്രം ജീവിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി കെ ഭരതൻ മാസ്റ്റർ. എം പി ജാക്സൺ. കെ ശ്രീകുമാർ.
ഡോ. സി കെ രവി. രേണൂ രാമനാഥ്. ഫാ. ജോയ് പീണിക്കപറമ്പിൽ. പ്രേം ലാൽ. ആനന്ദ് മധുസൂദനൻ. സോണറ്റ് ഇന്നസെന്റ്. എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.