തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാല ഫിനാൻസ് കമ്മറ്റിയി ലേക്ക് ഇടതുപക്ഷത്തിന് മിന്നുന്ന വിജയം: കാലിക്കറ്റ് സർവകലാശാല ഫിനാൻസ് കമ്മറ്റിയിലേക്കുള്ള വോട്ടെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ അംഗങ്ങൾ വിജയിച്ചു.സിൻഡിക്കേറ്റ്,സെനറ്റ്, അക്കാഡമിക് കൗൺസിൽ എന്നീ മ ണ്ഡലങ്ങളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
സിൻഡിക്കേറ്റ് മണ്ഡത്തിൽ നിന്ന് പി കെ ഖലിമുദ്ദീൻ, സെനറ്റ് മണ്ഡലത്തിൽ നിന്ന് സർവ്വകലാശല ഇടത് അനുകൂല ജീവനക്കാരുടെ സംഘടന നേതാവ് വി എസ് നിഖിൽ, അക്കാദമിക് കൗ ൺസിൽ മണ്ഡലത്തിൽ നിന്ന് ഇമ്മാനുവൽ സൈമൺ എന്നിവരാണ് വിജയിച്ച ഇടതു സ്ഥാനാർ ത്ഥികൾ.കാലിക്കറ്റ് സർവ്വകലാ ശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഫിനാൻസ് കമ്മിറ്റിയി ലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Leave a Reply