തലക്കടത്തൂർ :ജനുവരി പതിനഞ്ച് പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി. രണ്ട് ദിവസം മുമ്പ് ഗ്രെയ്സ് ഭാരവാഹികൾ സ്കൂളിലെത്തി പാലിയേറ്റീവ് ദിനത്തിൻ്റെ നോട്ടീസ് നൽകുകയും അധ്യാപകർ അത് കുട്ടികളിലേക്ക് നൽകുകയും ചെയ്തു. വളരെ താൽപര്യത്തോടെയാണ് ഗ്രെയ്സ് സെൻ്ററിൻ്റെ കീഴിലുള്ള കിടപ്പിലായ രോഗികൾക്ക് സാന്ത്വനമായി വിദ്യാർത്ഥികൾ തുക സമാഹരിച്ചത്.
വിദ്യാർത്ഥികളും അധ്യാപകരും സമാഹരിച്ച തുക പ്രധാനാധ്യാപിക വി പി മീര മോൾ ടീച്ചർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്റർ ചെയർമാൻ ഹുസൈൻ തലക്കടത്തൂരിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി പി സി സജികുമാർ , എം കെ. രമേശൻ , എം എ റഫീഖ് , എ പി മൊയ്തീൻ ഹാജി , ഹസൻ ഹുദവി എന്നിവർ സംബന്ധിച്ചു .
Leave a Reply