ചേലക്കര: പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെ 42മത് വാർഷികവും ഗ്രാമീണ വായനശാലയുടെയും 35 മത് വാർഷികവും ആഘോഷിച്ചു. വൈകുന്നേരം വനിതാവേദി അംഗങ്ങളുടെ മെഗാ ഫ്യൂഷൻ ഡാൻസോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം
അഷ്റഫ് അധ്യക്ഷനായി. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ ഗോപാലൻ, ചേലക്കര പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഗോപി ചക്കുന്നത്ത്, ആതിര കലാസാംസ്കാരിക സമിതി പ്രസിഡണ്ട് ആർ കാളിദാസ്, സെക്രട്ടറി കെ. എസ് ഉദയൻ, ഗ്രാമീണ വായനശാല പ്രസിഡണ്ട് എം എം അബ്ബാസ്, തുടങ്ങിയവർ സംസാരിച്ചു. വേദിയിൽ വെച്ച് സമിതി മെമ്പറും പോലീസ് സേനയിൽ 27 വർഷം സേവനമനുഷ്ഠിച്ച പി എസ് സുബ്രഹ്മണ്യൻ എസ്.ഐയെ ആദരിച്ചു. തുടർന്ന് തിരുവാതിരകളി, റിപ്പോർട്ട് നമ്പർ 79 എന്ന നാടകവും അരങ്ങേറി.
Leave a Reply