കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തിലെ മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമ്പതിനായിരം രൂപ അടങ്ങുന്ന ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഇ.ടി. ടൈസണ്‍ എംഎല്‍എ സമ്മാനിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടറും സംഘാടക സമിതി ചെയര്‍മാനുമായ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.

ഐക്യത്തിന്റേയും മാനവികതയുടേയും നന്മയുടേയും സന്ദേശമാണ് ഹാര്‍മണി ഫെസ്റ്റിവലും അതിനു വേദിയാകുന്ന അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥ കേന്ദ്രവും സമൂഹത്തിനു നല്‍കുന്നതെന്ന് ടൈസണ്‍ എംഎല്‍എ പറഞ്ഞു.വിവിധ മേഖലകളില്‍ മികവു പ്രകടമാക്കിയ പത്തു പ്രതിഭകളെ ആദരിച്ചു.

ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര സിഎംഐ, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, ഏറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപാടത്ത്, പ്രഫ. വി.എ. വര്‍ഗീസ്, ഫാ. ജെ.ബി. പുത്തൂര്‍, പിആര്‍ഒ നൗഷാദ് കൈതവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എം.ഡി. പോളി, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, റീന മുരളി എന്നിവര്‍ നയിച്ച ഗാനമേള അരങ്ങേറി.

Leave a Reply

Your email address will not be published.