വേങ്ങൂർ :വേങ്ങൂർ മുടക്കുഴ മൂലേടത്തും കുടി വീട്ടിൽ ബിനു (37)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ ‘നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി കാലപട്രോളിംഗ് നടത്തുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. പെരുമ്പാവൂർ പച്ചക്കറി മാർക്കറ്റിന് മുൻവശം പാർക്ക് ചെയ്തിരുന്ന കാറാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. നേരത്തെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പത്തോളം കേസിലെ പ്രതിയാണ് ബിനു.
Leave a Reply