ശ്രീമൂലനഗരം: ശ്രീമൂലനഗരം മാധവം ബാലികാ സദനത്തിൽ തിരുവാതിര ആഘോഷവും വാർഷികവും രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക അഡ്വ. ശ്രീകല ഉൽഘാടനം ചെയ്തു. ഗ്രാമസേവാ സമിതി പ്രസിഡൻ്റ് ഡോ. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക യോഗത്തിൽ എഴുത്തുകാരൻ രാജീവ് സുധാകരൻ തിരുവാതിര സന്ദേശം നൽകി. ആഘോഷ സമിതി ജനറൽ കൺവീനർ മിനി ശിവദാസ് , സക്ഷമ ജില്ലാ ജോ. സെക്രട്ടറി സിന്ധു ഹരി, പ്രിയ ശ്രീകുമാർ, പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അമ്മമാരുടെയും കുട്ടികളുടെയും തിരുവാതിര കളിയും, കലാപരിപാടിയും നടന്നു.

Leave a Reply

Your email address will not be published.