മലപ്പുറം: സാമുദായിക സമവാക്യങ്ങൾക്ക് അതീതനായി പ്രവർത്തിച്ച മഹാ പ്രതിഭയായിരുന്നു വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അത്വാഉർ റഹ്മാൻ വജ്ദിയെന്ന് പി.എം.എ സലാം സാഹിബ് അനുസ്മരിച്ചു..
അദ്ദേഹത്തിന്റെ സ്മരണിക ‘ആദിത്യൻ അണഞ്ഞു’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..
മലപ്പുറം വ്യാപാര ഭവനിൽ ഡോക്ടർ പി. മുഹമ്മദ് ഇസ്ഹാഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോക്ടർ പി.അബൂബക്കർ വടക്കാങ്ങരക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്..
വഹ്ദത്തെ ഇസ്ലാമി കേന്ദ്ര സമിതിയംഗം നയീം തോട്ടത്തിൽ പുസ്തക പരിചയം നടത്തി..
സോഷ്യൽ ആക്ടിവിസ്റ്റ് റാസിഖ് റഹീം, ടി.കെ ആറ്റക്കോയ തങ്ങൾ, കെ. അമ്പുജാക്ഷൻ, കെ.പി.ഒ റഹ്മതുല്ല, വി. ശംസുദ്ധീൻ എന്നിവർ സംസാരിച്ചു..
എം മുഹമ്മദ് ഖിറാഅത്ത് നടത്തി..
പി ജലാലുദ്ധീൻ സ്വാഗതവും ടി.കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു…
Leave a Reply