തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപ കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്.
ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എൽ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയപ്പള്ളി ഖദീജ മുഖ്യാതിഥിയായിരുന്നു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മാമ്പറ്റ ദേവയാനി, നാസർ ആയപ്പള്ളി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, വാർഡ് മെമ്പർ മുസ്തഫ പള്ളത്ത്, മെഡിക്കൽ ഓഫീസർ ഡോ: കെ.പി. മൊയ്തീൻ, എൻ.എസ്. ആദിത്യ, എം. സീന, ലത്തീഫ് പള്ളത്ത്, എ.പി. ഷംസുദ്ധീൻ, പാറയിൽ ഹംസ, കളപ്പാട്ടിൽ അബു,
പാത്തിക്കൽ ഹംസ, കെ.കെ. കലാം, റസാക്ക് കുന്നത്ത് , കെ. മുഹമ്മദ് ഉണ്ണി, ഇ.പി. നൗഷാദ്, ടി.പി. ബഷീർ,
ചാലമ്പാട്ട് അലി കുട്ടി, കെ പി . ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply