നിറമരുതൂര്‍:നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 1.89 കോടി ചെലവില്‍ നിര്‍മ്മിച്ച മള്‍ട്ടിപര്‍പസ് സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും ഉദ്ഘാടനം സ്പോര്‍ട്സ്- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി ചടങ്ങില്‍ അധ്യക്ഷനാവും. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി. അനില്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികള്‍, കായികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രീ എഞ്ചിനീയറിങ് സ്ട്രക്ചറോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Leave a Reply