ചേലക്കര:പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും സംയുക്ത വാർഷിക ആഘോഷങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച നടക്കും. ആഘോഷത്തോടനുബന്ധിച്ച് വൈകുന്നേരം 5. ന് മെഗാ ഫ്യൂഷൻ ഡാൻസ് അരങ്ങേറും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിക്കും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷനാകും. തുടർന്ന് നൃത്തമഞ്ജരിയും വൈകിട്ട് 7 30ന് തിരുവനന്തപുരം കടക്കാവൂർ എസ് എസ് നടനസഭയുടെ സൂപ്പർഹിറ്റ് നാടകം റിപ്പോർട്ട് നമ്പർ 79 അരങ്ങേറും.
Leave a Reply