കോഴിക്കോട്: കേരളത്തിൻ്റെ സാമുദായിക സൗഹാർദ്ദവും സഹവർത്തിത്തവും തകർക്കാൻ ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചാരകൻ പി.സി ജോർജിനെ യാതൊരു നിയന്ത്രണവുമില്ലാതെ വിഹരിക്കാൻ വിടാനാണ് സർക്കാർ ഭാവമെങ്കിൽ പൊതുജനം അധിക നാൾ സഹിക്കില്ലെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മുസ്ലിം സമുദായത്തെ അന്യായമായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന പി.സി ജോർജിനെ പോലുള്ളവരെ സംരക്ഷിക്കാൻ കൂട്ടു നില്കുന്നത് പൊറുപ്പിക്കാനാവില്ല. വർഗീയ വിദ്വേഷം ആളിക്കത്തിച്ച് ആളാവാൻ നടക്കുന്ന പി.സി ജോർജ് പാകിസ്ഥാൻ കാണിച്ച് വിരട്ടാൻ നോക്കണ്ട.
ജോർജിൻ്റെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുന്ന കാലത്ത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ നിരവധി രക്തസാക്ഷികളെ സംഭാവന ചെയ്ത മുസ്ലിം സമൃദായത്തോട് പാകിസ്ഥാനിൽ പോകാൻ പറയുന്നത് വിവരമില്ലാത്തത് കൊണ്ട് മാത്രമല്ലെന്ന് വ്യക്തമാണ്. വിദ്വേഷ പ്രചാരകരെ ജയിലിലടക്കാൻ ബാധ്യതപ്പെട്ടവർ ഇനിയും നിസ്സംഗത പാലിച്ചാൽ മതേതര കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് കെ.എൻ.എം മർകസു ദഅവ മുന്നറിയിപ്പ് നല്കി.
കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന
വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. കെ.എല്‍.പി യുസുഫ്, എന്‍.എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ.പി സകരിയ്യ, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മദ് വയനാട്, എഞ്ചി.സൈതലവി, അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, സി.മമ്മു കോട്ടക്കല്‍, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, ഡോ.ഐ.പി അബ്ദുസ്സലാം, കെ.എം കുഞ്ഞമ്മദ് മദനി, സി. അബ്ദു ലത്തീഫ് മാസ്റ്റര്‍, ഡോ. അനസ് കടലുണ്ടി, എം.ടി മനാഫ്, ഡോ.ജാബിര്‍ അമാനി, ഫൈസല്‍ നന്‍മണ്ട, പി.അബ്ദുസ്സലാം പുത്തൂര്‍, സലീം കരുനാഗപ്പള്ളി, ബി.പി.എ ഗഫൂര്‍, സുബൈര്‍ ആലപ്പുഴ, റശീദ് ഉഗ്രപുരം, കെ.പി അബുറഹ്മാന്‍ ഖുബ, എ.ടി ഹസന്‍ മദനി, എം.കെ ശാകിര്‍, ഡോ. അന്‍വര്‍ സാദത്ത്, ഹാസില്‍ മുട്ടില്‍, പി.എന്‍ ഫഹിം, ഡോ. ഫുക്കാര്‍ അലി, സുഹൈല്‍ സാബിര്‍, സഫൂറ തിരുവണ്ണൂര്‍, ഹസ്‌ന നാസര്‍ പ്രസംഗിച്ചു.
Leave a Reply