അരീക്കോട്:അരീക്കോട് മൈത്ര കടവിൽ നടക്കുന്ന ഏഴാമത് ഏറനാട്
ജലോത്സവത്തിന് ജനുവരി
12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അരീക്കോട് നടത്തിയ
വാർത്ത സമ്മേളനത്തിൽ ജലോത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.
1996ലാണ് സീതി ഹാജി മെമ്മോറിയൽ ഏറനാട് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്.തുടർന്ന് മികച്ച രീതിയിൽ മുന്നോട്ടുപോയ ജലോത്സവം പിന്നീട് മൈത്ര പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നിർത്തിവെച്ചിരുന്നു’.നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്
മൈത്ര കടവ് വീണ്ടും സീതിഹാജി സ്മാരക ഏറനാട്
ജലോത്സവത്തിന് സാക്ഷിയാകാൻ ഒരുങ്ങുന്നത്.ചാലിയാറിലെ മത്സരത്തിൽ അരീക്കോടും പരിസര പ്രദേശത്ത് നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മൽസരിക്കുന്നത്

പി.കെ ബഷീർ എം.എൽ.എ.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുക്കിയ ഷംസു സമീപ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ മറ്റു ജനപ്രതിനിധികൾ
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു..വാർത്ത സമ്മേളനത്തിൽ ജലോത്സവ കമ്മിറ്റി കണ്‍വീനര്‍ കെ ജുനൈസ്‌.
കെ.പി അഷ്റഫ് , ഷംസു മൈത്ര,
മുഹമ്മദ് പാറക്കല്‍,എം.പി സഫ് വാന്‍, പി.ഷബീര്‍,ഒ സമീര്‍,എ.പി നാണി,
കെ അനീസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.