തിരൂർ:പൂഴിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ആയതിൻറെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി. ട്രസ്റ്റ് പ്രസിഡണ്ട് ഹനീഫ അടിപ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാനാലാപനത്തിലൂടെ വളർന്നു വരുന്ന സോഷൃൽ മീഡിയ സ്റ്റാർ മാസ്റ്റർ ശ്രീഹരി.പാറശ്ശേരി പരിപാടി ഉൽഘാടനം ചെയ്തു.

ട്രസ്റ്റ് ട്രഷറർ ശശികുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സലീം കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെംപർ മണികണ്ഠൻ മാസ്റ്റർ മുഖൃ പ്രഭാഷണം നടത്തി. ഭാരവാഹികളായ നാസർ , പ്രകാശദാസ്,ഹക്കീം മാസ്റ്റർ,ബേബി നായർ,കുഞ്ഞാപ്പു മുഗൾ ,രാജേഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വനിത കൺവീനർ ഗീത അമലത്ത് നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ വെച്ച് സ്വന്തം കരൾ നിസ്വാര്‍ത്ഥതയോടെ പകുത്ത് നൽകിയ സനൂഷ് കുമാർ പരപ്പേരി എന്നവരെ ആദരിച്ചു. അതിനു ശേഷം ശ്രീഹരിയുടെയും മറ്റു കുട്ടികളുടെയും ഗാനാലാപനവും നടന്നു. തുടർന്ന് ട്രസ്റ്റ് ഫണ്ട് സമാഹരണത്തിന് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി.സമ്മാനങ്ങൾ വിതരണവും ചെയ്തു.

Leave a Reply

Your email address will not be published.