തിരൂർ: മലയാള സാഹിത്യത്തിൻറെ മഹാനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു.
കേരളക്കരയുടെ അഭിമാനത്തിന്റെ പ്രതീകമാണ് എം ടി വാസുദേവൻ നായരെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി പറഞ്ഞു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു.
ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ, ശരീഫ് മുണ്ടേക്കാട്, കെ എം നൗഫൽ, വികെസി അബ്ദുറഹ്മാൻ, സിയാദ് വെൽക്കം, ആസിഫ്, നിസാർ, സുന്ദർജി, നൗഷാദ് മുണ്ടതോട്, അഡ്വ:റാഫല്ലോ ആഫിസ്, അൽത്താഫ്, ആബിദ്, മുത്തലിബ്, തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply