തിരൂർ : ഭക്ഷണമാണ് ഔഷധം
ഭക്ഷണ സംസ്കാരബോധം ജനങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു കൊണ്ട് എംഎൽഎ കുറുക്കോളി മൊയ്തീൻ എംഇഎസ് തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പത്തോളം വിഭാഗങ്ങളിലായി 500 ലധികം രോഗികളെ സൗജന്യമായി പരിശോധിക്കുകയും വിവിധ ടെസ്റ്റുകൾ നടത്തുകയും സൗജന്യ മരുന്ന് വിതരണവും നടന്നു . ക്വാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ രോഗികൾക്കും തുടർ ചികിത്സ ഇളവുകളും സൗജന്യ തിമിര ശസ്ത്രക്രിയയും നൽകും.
എംഇഎസ് യൂനിറ്റ് സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു.
എംഇഎസ് ജില്ലാ പ്രസിഡൻ്റ് കൈനിക്കര മുഹമ്മത് ഷാഫി ഹാജി, തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻ്റിം കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സജ്ന , സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് , സ്റ്റേറ്റ് എക്സികുട്ടിവ് മെംബർ അബ്ദുൽ ജലീൽ കൈനിക്കര, സ്കൂൾ സെക്രട്ടറി സലാം പി ലില്ലീസ് , സലീം കൈനിക്കര, നജ്മുദീൻ കല്ലിങ്ങൽ, പിഎ റഷീദ്, പിപി അബ്ദുറഹിമാൻ, മമ്മി ചെറുതോട്ടത്തിൽ, ഡോ വി ഫാസിൽ, ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി മുഹമ്മത് നിഷാദ്, യൂത്ത് പ്രസിഡൻ്റ് ഡോ ജുനൈദ്, സെക്രട്ടറി ടി മുഹമ്മത് ഷഫീഖ്,
മൻസൂർ അലി, കുടുക്കേങ്ങൽ കുഞ്ഞൂട്ടി ഹാജി, നിഷസിറാജ്, ഡോ പിപി സാജിത എന്നിവർ പ്രസംഗിച്ചു .
Leave a Reply