ബ്രദർനാറ്റ് അടുക്കള
ത്തോട്ടം കാർഷിക കാമ്പയിൻ്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണോത്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിക്കുന്നു

തിരൂർ: ബ്രദർനാറ്റ് സംഘടിപ്പിക്കുന്ന അടുക്കളത്തോട്ടം ആനന്ദം ആരോഗ്യം കാർഷിക കാമ്പയിന് തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സേവ് നാറ്റ് കൺവീനർ എൻ. പാത്തേയ് കുട്ടിക്ക് പച്ചക്കറി വിത്തുകൾ വിതരം ചെയ്ത് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.

സ്വന്തം കൃഷിയിടത്തിൽ കീടനാനികൾ ഇല്ലാത്ത പച്ചക്കറികൾ വിളയിച്ച് ആവശ്യത്തിന് ഉപയോഗിക്കുന്നതിനാണ് പച്ചക്കറി വിത്തുൾ വിതരണം ചെയ്തത്.
കാമ്പയിൻ്റെ ഭാഗമായി വീട്ടിൽ ഒരു അടുക്കളത്തോട്ട നിർമ്മാണം, പച്ചക്കറി തൈകൾ വിതരണം, യുവ കർഷക സംഗമം, കാർഷിക സെമിനാർ, ജൈവ കൃഷി പരിശീലനം , നാട്ടറിവുകൾ എന്നിവ നടക്കും.

ഫോക്കസ് യു എ ഇ , എം ജി എം സേവ് നാറ്റ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കാമ്പയിനിൽ വിവിധ മത്സര വിജയികൾക്ക് അവാർഡുകൾ നൽകും. ചടങ്ങിൽ സൽമ അൻവാരിയ്യ അധ്യക്ഷത വഹിച്ചു. ഡോ: റജുൽ ഷാനിസ് കാമ്പയിൻ പദ്ധതികൾ അവതരിപ്പിച്ചു.സി.ടി. ആയിഷ, റുഖ് സാന വാഴക്കാട്, ഡോ: സി. ജുബൈരിയ്യ , സി.എം. സനിയ്യ, മറിയ കുട്ടി സുല്ലമിയ്യ, ഹസ്നത്ത് പരപ്പനങ്ങാടി, ഖദീജ കൊച്ചി, ഷരീഫ് കോട്ടക്കർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.