തിരൂർ :ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി മേഖല സമ്മേളനവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും നടന്നു.മേഖല പ്രസിഡൻറ് ഇല്യാസ് ആനങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലാ ട്രഷറർ അഭിലാഷ് തിരൂർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് കാച്ചടി , മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റഫീഖ് പരപ്പനങ്ങാടി, അമാനുള്ള ഉള്ളണം, നജ്മുദ്ദീൻ കക്കാട് , മോഹനൻ കോട്ടക്കൽ, ബാബു ബോയ്സ്, റഹീം പടപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. പുതിയ മേഖല ഭാരവാഹികളായി അനസ് സി എച്ച് എഫ് ടയേഴ്സിനെ പ്രസിഡന്റായും റിയാസ് കാർ ക്ലബ് ടയേഴ്സിനെ ജനറൽ സെക്രട്ടറി ആയും ബാവ NR ടയേഴ്സ് മുക്കോലയെ ട്രഷറർ ആയും തെരഞ്ഞെടുത്തു. രാജേന്ദ്രൻ ഉഷാ നഴ്സറി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.