ചേലക്കര: യു.ആര്‍.പ്രദീപ് എം.എല്‍.എ.ക്ക് സ്വീകരണവും ശീതീകരിച്ച പ്രസ് ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും തിങ്കളാഴ്ച നടക്കും. രാവിലെ 10.30-ന് ചേലക്കര പ്രസ്‌ക്ലബ്ബ് ഓഫീസില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഗോപി ചക്കുന്നത് അധ്യക്ഷതവഹിക്കും.

ചേലക്കര ലയണസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.എല്‍ദോ പൂക്കുന്നേല്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം സെക്രട്ടറി എം.ആര്‍.സജി സമ്മാനിക്കും. പ്രസിഡന്റ് ഗോപി ചക്കുന്നത്ത് പൊന്നാടയണിയിച്ച് ആദരിക്കും. തുടര്‍ന്ന് ചേലക്കര ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ശീതീകരിച്ച പ്രസ്‌ക്ലബ് ഓഫീസിന്റെ ഉദ്ഘാടനം യു.ആര്‍.പ്രദീപ് എം.എല്‍.എ.നിര്‍വഹിക്കും.

യോഗത്തില്‍ പ്രസ് ക്ലബ്ബ് അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടങ്ങിയ ഡാറ്റാകാര്‍ഡ് വിതരണോദ്ഘാടനവും ഉണ്ടാകും. ഇതിന് ശേഷം പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷവും നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ഗോപി ചക്കുന്നത്ത്,സെക്രട്ടറി എം.ആര്‍.സജി,ട്രഷറര്‍ എം.അരുണ്‍കുമാര്‍,കണ്‍വീനര്‍ വി.മണികണ്ഠന്‍,വൈസ് പ്രസിഡന്റ് കെ.ജയകുമാര്‍,ജോ.സെക്രട്ടറി സ്റ്റാന്‍ലി കെ.സാമുവല്‍,രക്ഷാധികാരികളായ എം.മജീദ്,ടി.ബി.മൊയ്തീന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.