പുത്തനത്താണി:പ്രവാസീകൂട്ടായ്മകളിലെ സജീവസാന്നിധ്യവും ഇന്ത്യയിലെയും യുഎയിലെയും സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ- മത-രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന എ.പി മുഹമ്മദ് അസ്‌ലാമിന്റെ നാമധേയത്തിൽ
ഖുർആൻ പഠന-മനന-പാരായണങ്ങൾക്ക് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെ വളവന്നൂർ ദാറുൽ അൻസാർ ഖുർആൻ അക്കാദമി സംഘടിപ്പിക്കുന്ന ഹോളി ഖുർആൻ അവാർഡ് വിതരണവും, ഖുർആൻ സമ്മേളനവും ഡിസംബർ 23, 24 തിയ്യതികളിൽ കടുങ്ങാത്തുകുണ്ട് അൻസാർ അറബിക് കോളേജ് കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദിന്റെ പ്രൈവറ്റ് ഓഫീസ് അഡ്മിനിസ്ട്രേറ്ററെന്ന നിലയിലുള്ള ഔദ്യോഗിക ജീവിതത്തിനിടെ, മുപ്പത്തിയേഴാം വയസ്സിൽ മരണപ്പെട്ട എ.പി മുഹമ്മദ് അസ്‌ലമിന്റെ ഖുർആൻ പഠന-പ്രചാരണരംഗത്തെ സംഭാവനകൾ അനുസ്മരിക്കുകയും വരും തലമുറകൾക്ക് അത് പ്രചോദനമാക്കുകയുമാണ് ഖുർആൻ അക്കാദമി നടത്തികൊണ്ടിരിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് പത്ത് ലക്ഷം രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം , ഒരു ലക്ഷം രൂപയും പങ്കെടുക്കുന്ന മുഴുവൻ പേർക്കും അവരുടെ പ്രാഗത്ഭ്യത്തിനനുസരിച്ച് കേഷ് അവാർഡുകളും നൽകിക്കൊണ്ട് ഖുർആൻ മനന- പഠന-പാരായണങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതാണ് അസ്‌ലമിന്റെ കുടുംബത്തിന്റെ സഹകരണത്തോടെയുള്ള ഈ അവാർഡ് ദാനത്തിന്റെ ലക്ഷ്യം.
ഖുർആനിന്റെ തണലിൽ മുസ്ലിം ഉമ്മത്ത് ഒറ്റക്കെട്ടാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന ഖുർആൻ സമ്മേളനം 23 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീർ എം.പി
പ്രൊഫസർ അബ്ദുൽ ഹഖീം ഫൈസി ആദൃശേരി , ഡോ: ജമാലുദ്ധീൻ ഫാറൂഖി , പ്രൊഫസർ എൻ.വി. അബ്ദുറഹിമാൻ , കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ , മൗലവി അബ്ദുസ്സലാം മോങ്ങം , മുഫ്തി മുഹമ്മദ് മുസമ്മിൽ , എം.എം അക്ബർ , മുസ്തഫ തൻവീർ , പി.കെ ജമാൽ പങ്കെടുക്കും.
24 ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ എ.പി അസ്ലം ഹോളി ഖുർആൻ അവാർഡ് ഫൈനൽ മൽസരം ആരംഭിക്കും.
കണ്ണൂർ , മഞ്ചേരി , എറണാകുളം , കൊല്ലം, ദുബായ്, റിയാദ് എന്നിവിടങ്ങളിൽ നടന്ന സോണൽ മൽസരങ്ങളിൽ വിജയിച്ച പതിനേഴ് പേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്.
വൈകുന്നേരം 4.30 ന് നടക്കുന്ന അവാർഡ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിധിയായിരിക്കും. ടി.പി. അബ്ദുള്ള മദനി , പി.കെ കുഞ്ഞാലിക്കുട്ടി , പ്രൊഫസർ ഖാദർ മൊയ്തീൻ , ഡോ: എം.പി അബ്ദുസമദ് സമദാനി, സി.പി ഉമർ സുല്ലമി , ഡോ: ഹുസൈൻ മടവൂർ കുറുക്കോളി മൊയ്തീൻ എം.എൽ എ , പി.കെ മുഹമ്മദ് ഷരീഫ് എലാം കോട് , അബ്ദുള്ള മർഹം , അൽ ഹാഫിള് അനസ് നജ്മി , ഉനൈസ് പാപ്പിനിശ്ശേരി പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ
എ.പി അബ്ദുസമദ്, ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ: അൻവർ അമീൻ ,റാഷിദ് അസ്‌ലം, മുഹമ്മദ് അസ്‌ലം, അബ്ദുസ്സുബ്ഹാൻ, നബീൽ അബ്ദുസലാം, സലാഹ് അബ്ദുസലാം, അബ്ദുസലം അബ്ദുസമദ്, അബ്ദുസ്സലാം നദീർ, സിറാജ് ചേലേമ്പ്ര എന്നിവർ പങ്കെടുത്തു.
Leave a Reply