തലകടത്തൂർ :തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ നാടക കളരി ശ്രദ്ദേയമായി. നാടക പരിശീലകൻ ശിവപ്രസാദ് ശിവപുരി നാടക കളരിക്ക് നേതൃത്വം നൽകി.
അഭിനയ കലയുടെ വിവിധ മേഖലകൾ സ്വയത്തമാക്കാൻ ഈ പരിശീലനത്തിലൂടെ കഴിഞ്ഞു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അഭിനയിച്ചും ആടിയും പാടിയും നൃത്തം ചെയ്തും നാടക കളരിയെ കുട്ടികൾ സമ്പുഷ്ടമാക്കി.
പ്രധാനാധ്യാപിക വി പി മീര മോൾ , ഗ്രാമ പഞ്ചായത്ത് അംഗം ടി എ റഹീം , പി ടി എ പ്രസിഡണ്ട് പി ആഷിഖ് , നൂറാം വാർഷിക സംഘാടക സമിതി ഭാരവാഹികളായ പി സി സജികുമാർ , എം കെ രമേശൻ , എം എ റഫീഖ് , ഡോ. ജവഹർലാൽ , പാട്ടത്തിൽ യൂസുഫ് ഹാജി , പി കോമുകുട്ടി, സി.പി സാദത്ത് റഹ്മാൻ , പി റബീഹ് , കെ യൂനുസ് , പി പി അബ്ദുറഹ്മാൻ , യൂസുഫ് കല്ലേരി, പി പി സെയ്തലവി , പി പി മുനവ്വർ , കെ പി രജനി, പി പി ജംഷീദ , കെ രജനി , പി പി സലീന, പി ജസീറ എന്നിവർ നേതൃത്വം നൽകി.
2025 ഫെബ്രുവരി 15 , 16 തിയ്യതികളിൽ നടക്കുന്ന ശതാബ്ദി ആഘോഷത്തിൻ്റെ മുന്നോടിയായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഫോട്ടോ അടിക്കുറിപ്പ്: തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിൽ നടന്ന നാടക കളരിക്ക് ശിവപ്രസാദ് ശിവപുരി നേതൃത്വം നൽകുന്നു.
Leave a Reply