തിരൂർ : എംഇഎസ് തിരൂർ യൂണിറ്റും, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 24 ചൊവ്വ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്നു. തിരൂർ എംഎൽഎ കുർക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതാണ്, എംഇഎസ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷാഫി കൈനിക്കര മുഖ്യാതിഥി ആയിരിക്കും.
പരിശോധ വിഭാഗങ്ങൾ ജനറൽ മെഡിസിൻ,ജനറൽ സർജറി,നേത്രരോഗം,സ്ത്രീരോഗം, ഹൃദ്രോഗം, ഇഎൻടി ,കുട്ടികളുടെ രോഗം, ത്വക്ക് രോഗം, ശ്വാസകോശ രോഗം , ദന്തരോഗം, തുടങ്ങി പത്തോളം വിഭാഗങ്ങൾ ആണ്.
സൗജന്യ ടെസ്റ്റുകൾ
കേൾവി , പ്രമേഹം, രക്തസമ്മർദ്ദം, ഇസിജി , കാഴ്ച ,തിമിര ശസ്ത്രക്രിയ, പ്രസവ സുരക്ഷാ പദ്ധതി, പല്ല് ക്ലീനിങ് തുടങ്ങിയവ.
പരിമിതമായി സൗജന്യ മരുന്നുകൾ . റഫർ ചെയ്യുന്ന രോഗികൾക്ക് എംഇഎസ് മെഡിക്കൽ കോളേജിൽ പ്രത്യേക ഇളവ് ഉണ്ടായിരിക്കുന്നതാണ്.
വാർത്താസമ്മേളനത്തിൽ എംഇഎസ് തിരൂർ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കൈനിക്കര , സെക്രട്ടറി കെ കെ അബ്ദുൽ റസാക്ക്, ട്രഷറർ മമ്മി ചെറുതോട്ടത്തിൽ, സലിം കൈനിക്കര,നജ്മുദ്ധീൻ കല്ലിങ്കൽ, അബ്ദുള്ള സാഗർ,ഡോക്ടർ ജുനൈദ്,അസ്കർ തിരൂർ എന്നിവർ പങ്കെടുത്തു.
Leave a Reply